Posts

എന്താണ് ശരീര പ്രതിച്ചായ (Body Image)??

Image
നമ്മുടെ ശരീരത്തെ കുറച്ചു നമുക്കുള്ള കാഴ്ചപാടുകളാണ് നമ്മുടെ Body Image. നമ്മുടെ നിരന്തര ഇടപെടലുകളിലൂടെയും അനുഭവങ്ങളിലൂടെയും നമ്മൾ തന്നെ മനസ്സിൽ ഉണ്ടാക്കിയെടുക്കുന്നതാണിത്. ഇത് പക്ഷെ നമ്മുടെ ശരിയായ ശരീര ചിത്രമാകാം ചിലപ്പോൾ അതിൽ നിന്നും വ്യത്യസ്തവും ആകാം. ആരോഗ്യകരമായ Body Image എപ്പോഴും നമുക്ക് നമ്മുടെ ശരീരത്തെ കുറിച്ച് സന്തോഷവും സംതൃപ്തിയുമുള്ള അനുഭവം നൽകുന്നു. എന്നാൽ അനാരോഗ്യകരമായ Body Image നമുക്ക് ആത്മസംഘർഷങ്ങളും ആത്മവിശ്വാസ കുറവും സമ്മാനിക്കുന്നു. പലപ്പോഴും ശരീര ഭാരം മാറ്റാനും ശരീര ഘടനയിൽ തന്നെ മാറ്റം വരുത്താനുമുള്ള അമിതയായ  ശ്രമങ്ങൾക്കും ഇത് കാരണമാകുന്നു. ആരോഗ്യകരമായ Body Image എപ്പോഴും പ്രധാനമാണ്. നമ്മുടെ ശരീരത്തോട് തന്നെ ഒരു ഇഷ്ടം തോന്നാനും അത് മൂലം നല്ല ആത്മാഭിമാനം തോന്നാനും മാനസികാരോഗ്യം നിലനിർത്താനും ഭക്ഷണത്തോടും ശാരീരിക പ്രവർത്തനങ്ങളോടും ഒരു നല്ല മനോഭാവം നിലനിർത്താനും ഇത് സഹായിക്കുന്നു. കൗമാരകാലത്തെ Body Image ഒരുപാട് ഘടകങ്ങൾ കുട്ടികളുടെ Body Image നെ ബാധിക്കാറുണ്ട്. വീട്ടിലെ സാഹചര്യം, അംഗ പരിമിതികൾ, കൂട്ടുകാരുടെ മനോഭാവം, സോഷ്യൽ മീഡിയ, സാമൂഹിക-സാംസ്‌കാരിക ചുറ്റുപാടുകൾ തുടങ...

മധ്യവയസ്സിലെ നിരാശാമനോഭവാത്തിനു പിന്നിലെ കാരണങ്ങളും പരിഹാരവും..!

Image
മിഡ് ലൈഫ് ക്രൈസിസ് – ജീവിതം മധ്യകാലം പിന്നിടുമ്പോൾ ഉണ്ടാകാവുന്ന മാനസിക പ്രതിസന്ധി. ജീവിതത്തിന്റെ  ആദ്യകാലത്തുണ്ടായ പ്രധാന സംഭവങ്ങൾ, കൈവിട്ടുപോയ നേട്ടങ്ങൾ, കരിയറിൽ ചെയ്ത അബദ്ധങ്ങൾ, ആരുടെയെങ്കിലും  മരണം – ഇങ്ങനെ ജീവിതത്തിലെ ‘ഹൈലൈറ്റ്’ എന്നു പറയാവുന്ന ചില മോശം അനുഭവങ്ങളിൽ നിന്ന് മധ്യവയസ്സിൽ  രൂപപ്പെടുന്ന പ്രതിസന്ധിഘട്ടം. വിഷാദരോഗം, കടുത്ത നിരാശ, വലിയ ഉദ്വേഗം എന്നിവയ്ക്ക് ഈ അവസ്ഥ  കാരണമാകാം. ചെറുപ്പത്തെ ആശ്ലേഷിക്കാനുള്ള അമിതാഗ്രഹവും മറ്റൊരു പ്രധാന ലക്ഷണമാണ്. ജീവിതത്തെ കീഴ്മേൽമറിക്കുന്ന മാറ്റങ്ങളാകും ചിലർ ഈ സമയത്തു സ്വീകരിക്കുക. ചിലർ മരണത്തെക്കുറിച്ചുപോലും  ചിന്തിക്കും. ചിലർക്കു വൈദ്യസഹായം വേണ്ടിവരും. ചിലരാകട്ടെ, പലരെയും അലോസരപ്പെടുത്തുംവിധം  ‘ചെറുപ്പക്കാരാ’വും. സ്ത്രീക്കും പുരുഷനും ‘ഡോക്ടർ, മകന്റെ വിവാഹം കഴിഞ്ഞു. അതിനുവേണ്ടിയാണ് ഇത്രകാലവും എല്ലാം സഹിച്ച് ‍ഞാനീ ബന്ധത്തിൽ കഴിഞ്ഞത്.  ഇനി എനിക്കു വിവാഹമോചനം വേണം.’ ഇങ്ങനെ പറഞ്ഞെത്തുന്ന സ്ത്രീകളുടെ എണ്ണം നമ്മുടെ നാട്ടിൽ കൂടുന്നു.  പുരുഷന്മാർക്ക് മൂന്നുമുതൽ 10 വർഷം വരെയും സ്ത്രീകൾക്ക് രണ്ടു മുതൽ അഞ്ചു വർഷം വ...

ലൈംഗിക ചൂഷണം; കുട്ടികൾ ഉറക്കെ പറയട്ടെ 'നോ - ഗോ - ടെൽ'!

Image
ഇന്ന് ഏറ്റവും കൂടുതൽ ലൈംഗിക ചൂഷണം നേരിടുന്നത് കുട്ടികളാണ്. കുട്ടികളിലെ അറിവില്ലായ്മയെ മുതലെടുക്കുന്ന ഒരു വിഭാഗം നമ്മുടെ സമൂഹത്തിൽ വർധിച്ച് വരികയാണ്. സ്വന്തം വീടുകളിൽ പോലും രക്ഷയില്ല എന്നിടത്തേക്ക് കുട്ടികളുടെ സുരക്ഷ മാറിയിരിക്കുന്നു. നമ്മുടെ കേരളത്തിൽ തന്നെ ഈയടുത്ത് വന്ന ഒരുപാട് കേസുകൾ നമുക്ക് മുമ്പിലുണ്ട്. അതിൽ ഭൂരിഭാഗവും കുട്ടികളുമായി സംബന്ധിച്ചാണ്.  വീടുകളിലും കുടുംബ വീടുകളിലും വിശ്വസ്തരെന്ന് തോന്നിക്കുന്നവർ തന്നെയാണ് ഇത്തരത്തിൽ കുട്ടികളെ ചൂഷണം ചെയ്യുന്നതെന്നാണ് ഈയടുത്ത് നടന്ന പഠനങ്ങളിൽ വ്യക്തമാക്കുന്നത്. പലപ്പോഴും സ്കൂളുകളിലേക്ക് പോകുന്ന വഴിയിലും സ്കൂളുകളിലും അല്ലെങ്കിൽ ബസുകളിലും ബസ് സ്റ്റാൻഡുകളിലും ഇത്തരത്തിൽ കുട്ടികൾ ലൈംഗിക ചൂണഷണത്തിന് ഇരയാകാറുണ്ട്. പലരും പേടി കാരണം കൊണ്ട് പുറത്ത് പറയാറും ഇല്ല. എന്ത് കൊണ്ടാണ് ഇത്തരത്തിൽ നമ്മുടെ സമൂഹത്തിൽ കുട്ടികൾ ഇത്രയധികം ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതെന്ന് ആലോചിച്ചുണ്ടോ? അറിവില്ലായ്മയും പേടിയുമാണ് ഇതിന് പിന്നിൽ. പലപ്പോഴും ഇത്തരത്തിൽ ഇരയാകുന്ന കുട്ടികൾക്ക് അതിനെക്കുറിച്ചുള്ള അറിവോ അല്ലെങ്കിൽ പേടിയോ കൊണ്ടായിരിക്കും. ഇതിന് നമുക്ക് ചെയ്യാൻ സാധിക്...

കുട്ടികളിൽ സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തണോ? അതോ പ്രോത്സാഹിപ്പിക്കണോ?

Copied from: https://www.manoramaonline.com/children/parenting/2023/11/11/guidelines-for-parents-setting-boundaries-in-childrens-digital-lives.html ആധുനിക കാലഘട്ടം ഡിജിറ്റല്‍ സ്‌ക്രീനുകളുടെ ലോകത്തിലാണ് കുഞ്ഞുങ്ങളെ വളരാന്‍ അനുവദിക്കുന്നത്. ഒരു ഫോണോ ലാപ്‌ടോപ്പോ ഒക്കെ കുഞ്ഞുങ്ങളുടെ കൈകളിലേക്ക് കൊടുത്തിട്ടു ജീവിതത്തിന്റെ തിരക്കിട്ട ഉത്തരവാദിത്വങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്ന നിരവധി മാതാപിതാക്കളുണ്ട്. മണിക്കൂറുകള്‍ നീണ്ട സ്‌ക്രീന്‍ സമയം ആസ്വദിക്കുന്ന കുഞ്ഞുങ്ങള്‍ ഇന്ത്യയിലെ രക്ഷാകര്‍തൃത്വം നേരിടുന്ന വലിയൊരു വെല്ലിവിളി തന്നെയാണ്. ഡിജിറ്റല്‍ സ്‌ക്രീനുകള്‍ ലോകം കീഴടക്കുമ്പോള്‍, കുട്ടികളുടെ മാനസിക ആരോഗ്യത്തെ അത് മോശമായി ബാധിക്കുമോയെന്നത് മാതാപിതാക്കളുടെ പ്രധാന ആശങ്കയാണ്. സ്‌ക്രീന്‍ സമയത്തിന് പിന്നിലെ ശാസ്ത്രം    അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് നടത്തിയ പഠനങ്ങള്‍ അമ അമിതമായ സ്‌ക്രീന്‍ ഉപയോഗത്തിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ചു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ ശാസ്ത്രീയ പഠനങ്ങള്‍ കുട്ടികള്‍ക്ക് പ്രായത്തിനനുസരിച്ചുള്ള സ്‌ക്രീന്‍ പരിധികള്‍ നിര്‍ബന്ധമായും ഏര്‍പ്പെടുത്തണമെന്ന്...

മൊബൈലില്‍ കാര്‍ട്ടൂണ്‍ കാണിച്ചാണോ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാറ്?; പതിയിരിപ്പുണ്ട് രോഗങ്ങള്‍......

Copied from: https://www.mathrubhumi.com/special-pages/childrens-day-2023/stories/affect-of-cartoons-on-children-1.9066164 വയസ് പതിമൂന്ന്, വിഷാദത്തിനടിമ. ഇത്ര ചെറുപ്പത്തിലേ ഇതിന് മാത്രം എന്താണ് തങ്ങളുടെ കുട്ടിക്ക് സംഭവിച്ചതെന്നറിയാൻ വേണ്ടിയാണ് തൊടുപുഴ സ്വദേശികളായ ദമ്പതിമാ‍ർ മകൻ ആകർഷ് (പേര് യഥാ‍ർഥമല്ല)നെ കൊച്ചിയിലെ പ്രമുഖ്യ മനശ്ശാസ്ത്രജ്ഞനടുക്കലേക്ക് കൊണ്ടുപോകുന്നത്. വിശദമായി പരിശോധിച്ച് കുട്ടിയോടടുത്ത് സംസാരിച്ചപ്പോഴാണ് മനശ്ശാസ്ത്രജ്ഞന് സംഭവം പിടികിട്ടിയത്. ചെറുപ്പം തൊട്ടേ കാർട്ടൂൺ കാണലിന് അടിമപ്പെട്ട കുട്ടിയുടെ ജീവിതശൈലിയിൽ വലിയ മാറ്റങ്ങൾ ഇതിനകം തന്നെ വന്നിരുന്നു. പ്രമേഹരോ​ഗിയാണ് കുട്ടി. ആഹാരശൈലിയും കൂടി താളംതെറ്റിയതോടെ ചെറുപ്രായത്തിലേ അവന് ജീവിതശെെലി രോ​ഗം പിടിപെട്ടു. പിന്നാലെ, മാനസിക രോ​ഗവും. "എന്റെ കുഞ്ഞിന് ഭക്ഷണം നൽകാൻ ഒരു ബുദ്ധിമുട്ടുമില്ല. ആ മൊബൈലിൽ ഒരു കാർട്ടൂൺ അങ്ങ് വച്ചു കൊടുത്താൽ കുഞ്ഞ് ഹാപ്പി" ഇങ്ങനെ പറയുന്ന രക്ഷിതാക്കളെ നാം ഒട്ടനവധി തവണ കണ്ടിട്ടുണ്ടാകും. എന്നാൽ ഈ രീതിയിൽ കുട്ടിയുടെ ശ്രദ്ധ മാറ്റാനുള്ള പ്രവണത അപകടകരമാണ്. കുട്ടികളുടെ സ്വഭാവ രൂപീകരണം മുതൽ മുന്നോട്ട...

Welcome

Hey! Welcome to Cocoon Centre For Learning and Behaviour Management Clinic. Established in the year 2002, since the pandemic, our dedicated team of professionals has continually enlightened and brought numerous positive changes to the lives of many. Our clinic is situated in Payangadi, Beebi Hospital, Kannur District, in the state of Kerala, India. Our goal is to intervene early in learning and behavioral issues. We assist children, youngsters, and middle-aged individuals in developing the skills they need to live happily, healthily, and successfully. By improving the quality of their family relationships, educational achievements, and maintaining good mental health, we aim to help them thrive! Why Suffer? Take your first step towards a beautiful life with us. Sometimes, adjusting to life may not seem normal to you. During these times, we provide professional guidance and emotional support to help you understand and process your grief in healthy ways. Research shows that understanding ...