മിഡ് ലൈഫ് ക്രൈസിസ് – ജീവിതം മധ്യകാലം പിന്നിടുമ്പോൾ ഉണ്ടാകാവുന്ന മാനസിക പ്രതിസന്ധി. ജീവിതത്തിന്റെ ആദ്യകാലത്തുണ്ടായ പ്രധാന സംഭവങ്ങൾ, കൈവിട്ടുപോയ നേട്ടങ്ങൾ, കരിയറിൽ ചെയ്ത അബദ്ധങ്ങൾ, ആരുടെയെങ്കിലും മരണം – ഇങ്ങനെ ജീവിതത്തിലെ ‘ഹൈലൈറ്റ്’ എന്നു പറയാവുന്ന ചില മോശം അനുഭവങ്ങളിൽ നിന്ന് മധ്യവയസ്സിൽ രൂപപ്പെടുന്ന പ്രതിസന്ധിഘട്ടം. വിഷാദരോഗം, കടുത്ത നിരാശ, വലിയ ഉദ്വേഗം എന്നിവയ്ക്ക് ഈ അവസ്ഥ കാരണമാകാം. ചെറുപ്പത്തെ ആശ്ലേഷിക്കാനുള്ള അമിതാഗ്രഹവും മറ്റൊരു പ്രധാന ലക്ഷണമാണ്. ജീവിതത്തെ കീഴ്മേൽമറിക്കുന്ന മാറ്റങ്ങളാകും ചിലർ ഈ സമയത്തു സ്വീകരിക്കുക. ചിലർ മരണത്തെക്കുറിച്ചുപോലും ചിന്തിക്കും. ചിലർക്കു വൈദ്യസഹായം വേണ്ടിവരും. ചിലരാകട്ടെ, പലരെയും അലോസരപ്പെടുത്തുംവിധം ‘ചെറുപ്പക്കാരാ’വും. സ്ത്രീക്കും പുരുഷനും ‘ഡോക്ടർ, മകന്റെ വിവാഹം കഴിഞ്ഞു. അതിനുവേണ്ടിയാണ് ഇത്രകാലവും എല്ലാം സഹിച്ച് ഞാനീ ബന്ധത്തിൽ കഴിഞ്ഞത്. ഇനി എനിക്കു വിവാഹമോചനം വേണം.’ ഇങ്ങനെ പറഞ്ഞെത്തുന്ന സ്ത്രീകളുടെ എണ്ണം നമ്മുടെ നാട്ടിൽ കൂടുന്നു. പുരുഷന്മാർക്ക് മൂന്നുമുതൽ 10 വർഷം വരെയും സ്ത്രീകൾക്ക് രണ്ടു മുതൽ അഞ്ചു വർഷം വ...
Comments
Post a Comment