മൊബൈലില്‍ കാര്‍ട്ടൂണ്‍ കാണിച്ചാണോ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാറ്?; പതിയിരിപ്പുണ്ട് രോഗങ്ങള്‍......
Copied from: https://www.mathrubhumi.com/special-pages/childrens-day-2023/stories/affect-of-cartoons-on-children-1.9066164 വയസ് പതിമൂന്ന്, വിഷാദത്തിനടിമ. ഇത്ര ചെറുപ്പത്തിലേ ഇതിന് മാത്രം എന്താണ് തങ്ങളുടെ കുട്ടിക്ക് സംഭവിച്ചതെന്നറിയാൻ വേണ്ടിയാണ് തൊടുപുഴ സ്വദേശികളായ ദമ്പതിമാർ മകൻ ആകർഷ് (പേര് യഥാർഥമല്ല)നെ കൊച്ചിയിലെ പ്രമുഖ്യ മനശ്ശാസ്ത്രജ്ഞനടുക്കലേക്ക് കൊണ്ടുപോകുന്നത്. വിശദമായി പരിശോധിച്ച് കുട്ടിയോടടുത്ത് സംസാരിച്ചപ്പോഴാണ് മനശ്ശാസ്ത്രജ്ഞന് സംഭവം പിടികിട്ടിയത്. ചെറുപ്പം തൊട്ടേ കാർട്ടൂൺ കാണലിന് അടിമപ്പെട്ട കുട്ടിയുടെ ജീവിതശൈലിയിൽ വലിയ മാറ്റങ്ങൾ ഇതിനകം തന്നെ വന്നിരുന്നു. പ്രമേഹരോഗിയാണ് കുട്ടി. ആഹാരശൈലിയും കൂടി താളംതെറ്റിയതോടെ ചെറുപ്രായത്തിലേ അവന് ജീവിതശെെലി രോഗം പിടിപെട്ടു. പിന്നാലെ, മാനസിക രോഗവും. "എന്റെ കുഞ്ഞിന് ഭക്ഷണം നൽകാൻ ഒരു ബുദ്ധിമുട്ടുമില്ല. ആ മൊബൈലിൽ ഒരു കാർട്ടൂൺ അങ്ങ് വച്ചു കൊടുത്താൽ കുഞ്ഞ് ഹാപ്പി" ഇങ്ങനെ പറയുന്ന രക്ഷിതാക്കളെ നാം ഒട്ടനവധി തവണ കണ്ടിട്ടുണ്ടാകും. എന്നാൽ ഈ രീതിയിൽ കുട്ടിയുടെ ശ്രദ്ധ മാറ്റാനുള്ള പ്രവണത അപകടകരമാണ്. കുട്ടികളുടെ സ്വഭാവ രൂപീകരണം മുതൽ മുന്നോട്ട...



Comments
Post a Comment