ലൈംഗിക ചൂഷണം; കുട്ടികൾ ഉറക്കെ പറയട്ടെ 'നോ - ഗോ - ടെൽ'!
ഇന്ന് ഏറ്റവും കൂടുതൽ ലൈംഗിക ചൂഷണം നേരിടുന്നത് കുട്ടികളാണ്. കുട്ടികളിലെ അറിവില്ലായ്മയെ മുതലെടുക്കുന്ന ഒരു വിഭാഗം നമ്മുടെ സമൂഹത്തിൽ വർധിച്ച് വരികയാണ്. സ്വന്തം വീടുകളിൽ പോലും രക്ഷയില്ല എന്നിടത്തേക്ക് കുട്ടികളുടെ സുരക്ഷ മാറിയിരിക്കുന്നു. നമ്മുടെ കേരളത്തിൽ തന്നെ ഈയടുത്ത് വന്ന ഒരുപാട് കേസുകൾ നമുക്ക് മുമ്പിലുണ്ട്. അതിൽ ഭൂരിഭാഗവും കുട്ടികളുമായി സംബന്ധിച്ചാണ്.
വീടുകളിലും കുടുംബ വീടുകളിലും വിശ്വസ്തരെന്ന് തോന്നിക്കുന്നവർ തന്നെയാണ് ഇത്തരത്തിൽ കുട്ടികളെ ചൂഷണം ചെയ്യുന്നതെന്നാണ് ഈയടുത്ത് നടന്ന പഠനങ്ങളിൽ വ്യക്തമാക്കുന്നത്. പലപ്പോഴും സ്കൂളുകളിലേക്ക് പോകുന്ന വഴിയിലും സ്കൂളുകളിലും അല്ലെങ്കിൽ ബസുകളിലും ബസ് സ്റ്റാൻഡുകളിലും ഇത്തരത്തിൽ കുട്ടികൾ ലൈംഗിക ചൂണഷണത്തിന് ഇരയാകാറുണ്ട്. പലരും പേടി കാരണം കൊണ്ട് പുറത്ത് പറയാറും ഇല്ല.
എന്ത് കൊണ്ടാണ് ഇത്തരത്തിൽ നമ്മുടെ സമൂഹത്തിൽ കുട്ടികൾ ഇത്രയധികം ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതെന്ന് ആലോചിച്ചുണ്ടോ? അറിവില്ലായ്മയും പേടിയുമാണ് ഇതിന് പിന്നിൽ. പലപ്പോഴും ഇത്തരത്തിൽ ഇരയാകുന്ന കുട്ടികൾക്ക് അതിനെക്കുറിച്ചുള്ള അറിവോ അല്ലെങ്കിൽ പേടിയോ കൊണ്ടായിരിക്കും. ഇതിന് നമുക്ക് ചെയ്യാൻ സാധിക്കുന്നത് എന്തൊക്കെയാണെന്ന് നോക്കാം.
ഇത്തരം അവസ്ഥകളിൽ പലപ്പോഴും വീടുകളിൽ നിന്ന് തന്നെയാണ് കുട്ടികൾക്ക് അറിവ് നൽകേണ്ടത്. അതിൽ മാതാപിതാക്കൾക്കുള്ള പങ്ക അത്ര ചെറുതൊന്നുമല്ല.
കുട്ടികളെ മാനിസകവും ശാരീരികവുമായ പീഡനങ്ങൾക്കെതിരെ പ്രതികരിക്കാൻ മാതാപിതാക്കൾ ആദ്യം പ്രാപ്തരാക്കുക. കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാനമായ മാർഗങ്ങളിൽ ഒന്ന് എന്താണെന്ന് വെച്ചാൽ 'നോ ഗോ ടെൽ' എന്നതാണെന്ന് എപ്പോഴും ഓർമ്മയിലുണ്ടാകുക.
പീഡനത്തിനായി ശ്രമിക്കുമ്പോൾ തന്നെ നോ എന്ന് ഉറക്കെ പറയാൻ കുട്ടികളെ പഠിപ്പിക്കുക. വീട്ടിൽ നിന്ന് തന്നെ മാതാപിതാക്കൾ ഇത്തരത്തിൽ കുട്ടികളെ പറഞ്ഞ് പഠിപ്പിക്കുക.
പലപ്പോഴും കൂട്ടിയുടെ ബന്ധുവോ അല്ലെങ്കിൽ പരിചയക്കാരോ ആയിരിക്കും ചൂഷണത്തിന് മുതിരുന്നത്. കുട്ടി കാര്യങ്ങൾ മാതാപിതാക്കളോടോ മറ്റോ പറയാൻ സാധ്യത ഇല്ലെന്ന് തോന്നിയാൽ നിരന്തരം ചൂഷണത്തിനിരയാക്കാൻ സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ ചൂഷണം ചെയ്യാൻ മുതിരുന്നതായി തോന്നിയാൽ അവിടെ നിന്ന് ഓടിപ്പോകാൻ പറഞ്ഞ് പഠിപ്പിക്കുക. കുട്ടികൾക്ക് അത്തരത്തിൽ എന്തെങ്കിലും മോശം സ്വഭാവം അനുഭവപ്പെടുന്നുണ്ടെന്ന് തോന്നിത്തുടങ്ങുമ്പോൾ തന്നെ ഓടിപ്പോകാൻ പറയുക. മാത്രമല്ല ഇങ്ങനെയുള്ള കാര്യങ്ങൾ മാതാപിതാക്കളുമായി പങ്കുവെക്കാനും പറയുക.
ഇത്തരത്തിൽ വല്ല മോശം അവസ്ഥകളും ഉണ്ടായിട്ടുണ്ടെങ്കിൽ വളരെ പെട്ടെന്ന് തന്നെ മാതാപിതാക്കളെ അറിയിക്കാൻ നിർദ്ദേശിക്കുക. കുട്ടിക്ക് ഏറ്റവും സുരക്ഷിതമായ ഇടമാണ് മാതാപിതാക്കളുടെ അടുക്കൽ എന്ന് കുട്ടികൾക്ക് വിശ്വാസം ഉണ്ടായിരിക്കണം. ഇത്തരം സംഭവങ്ങൾ നടന്നത് അവരുടെ കുറ്റമല്ലെന്നും മാതാപിതാക്കൾ കുട്ടികളെ പറഞ്ഞ് ബോധ്യപ്പെടുത്തുക.
കുട്ടിയുടെ ശരീരഭാഗങ്ങൾ, നല്ലതും ചീത്തയുമായ സ്പർശനം, സ്വകാര്യ ഭാഗങ്ങൾ (കുളിപ്പിക്കുമ്പോൾ മാതാപിതാക്കൾക്കും പരിശോധിക്കുമ്പോൾ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ഡോക്ടർമാർക്കും) തുടങ്ങിയ കാര്യങ്ങൾ കുട്ടിക്ക് മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു കൊടുക്കുക. പ്രായബന്ധിതമായി വേണം എല്ലാം പറയാൻ.
കുട്ടികൾക്കെതിരെയുള്ള ലൈഗിക ചൂഷണങ്ങൾ റിപ്പോർട്ട് ചെയ്യാൻ പല സ്കൂളുകളിൽ പരാതിപ്പെട്ടികൾ സ്ഥാപിച്ചിട്ടുണ്ടാകും. എങ്കിലും കുട്ടികൾക്ക് എന്തും തുറന്ന് പറയാനുള്ള ഇടമായിരിക്കണം മാതാപിതാക്കളുടെ അടുക്കൽ.
കുട്ടികളുള്ള മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
☞മാതാപിതാക്കൾ പുറത്ത് പോകുന്ന അവസരങ്ങളിൽ കുടുംബക്കാരുടെ അടുക്കലോ അയൽവാസികളുടെ അടുക്കലോ കുട്ടിയെ തനിച്ച് കിട്ടാൻ അവസരമുള്ളിടത്ത് നിർത്തി പോകാതിരിക്കാൻ ശ്രദ്ധിക്കുക.
☞കുടുംബക്കാരോ മറ്റു സുഹൃത്തുക്കളോ കുട്ടിയെ അമിതമായി ലാളിക്കുന്നുവെങ്കിൽ കുട്ടിയോട് പ്രത്യേകം അന്വേഷിച്ച് അറിയണം. അയാളുടെ സ്വഭാവത്തിലെ മാറ്റങ്ങൾ.
☞ദിവസവും കളിച്ച് ചിരിക്കുന്ന ഒരാളോട് പെട്ടെന്ന് ഒരു ദിവസം കുട്ടിയുടെ മനോഭാവത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുന്നുണ്ട് എങ്കിൽ അയാളെ പ്രത്യേകം ശ്രദ്ധിക്കണം. കാരണം കുടുംബങ്ങളിൽ ചൂഷണം ചെയ്യപ്പെടുന്ന കുട്ടികളിൽ കൂടുതൽ പേരും പുറത്ത് പറയാതിരിക്കാൻ ഭയക്കുന്നവരാണ്. അത് കൊണ്ട് തന്നെ കുട്ടികളിൽ ഇത്തരത്തിൽ മാറ്റങ്ങൾ കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
☞കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റവും ശ്രദ്ധിക്കപ്പെടേണ്ടതാണ്. നിരന്തരം ഭയപ്പെടുക, സ്വകാര്യ ഭാഗങ്ങളിൽ വേദന അനുഭവപ്പെടുക, അപ്പപ്പോൾ ക്ഷീണം തോന്നുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ വളരെ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇത്തരം സന്ദർഭങ്ങളിൽ കുട്ടികൾക്ക് നിർദ്ദേശവും സംരക്ഷണവും നൽകേണ്ടത് മാതാപിതാക്കളാണ്.
Copied from: https://malayalam.samayam.com/lifestyle/pregnancy-parenting-tips/these-tips-will-protect-your-children-from-sexual-abuse/articleshow/72008199.cms#google_vignette
Comments
Post a Comment