എന്താണ് ശരീര പ്രതിച്ചായ (Body Image)??

നമ്മുടെ ശരീരത്തെ കുറച്ചു നമുക്കുള്ള കാഴ്ചപാടുകളാണ് നമ്മുടെ Body Image. നമ്മുടെ നിരന്തര ഇടപെടലുകളിലൂടെയും അനുഭവങ്ങളിലൂടെയും നമ്മൾ തന്നെ മനസ്സിൽ ഉണ്ടാക്കിയെടുക്കുന്നതാണിത്. ഇത് പക്ഷെ നമ്മുടെ ശരിയായ ശരീര ചിത്രമാകാം ചിലപ്പോൾ അതിൽ നിന്നും വ്യത്യസ്തവും ആകാം.


ആരോഗ്യകരമായ Body Image എപ്പോഴും നമുക്ക് നമ്മുടെ ശരീരത്തെ കുറിച്ച് സന്തോഷവും സംതൃപ്തിയുമുള്ള അനുഭവം നൽകുന്നു. എന്നാൽ അനാരോഗ്യകരമായ Body Image നമുക്ക് ആത്മസംഘർഷങ്ങളും ആത്മവിശ്വാസ കുറവും സമ്മാനിക്കുന്നു. പലപ്പോഴും ശരീര ഭാരം മാറ്റാനും ശരീര ഘടനയിൽ തന്നെ മാറ്റം വരുത്താനുമുള്ള അമിതയായ  ശ്രമങ്ങൾക്കും ഇത് കാരണമാകുന്നു.

ആരോഗ്യകരമായ Body Image എപ്പോഴും പ്രധാനമാണ്. നമ്മുടെ ശരീരത്തോട് തന്നെ ഒരു ഇഷ്ടം തോന്നാനും അത് മൂലം നല്ല ആത്മാഭിമാനം തോന്നാനും മാനസികാരോഗ്യം നിലനിർത്താനും ഭക്ഷണത്തോടും ശാരീരിക പ്രവർത്തനങ്ങളോടും ഒരു നല്ല മനോഭാവം നിലനിർത്താനും ഇത് സഹായിക്കുന്നു.



കൗമാരകാലത്തെ Body Image

ഒരുപാട് ഘടകങ്ങൾ കുട്ടികളുടെ Body Image നെ ബാധിക്കാറുണ്ട്. വീട്ടിലെ സാഹചര്യം, അംഗ പരിമിതികൾ, കൂട്ടുകാരുടെ മനോഭാവം, സോഷ്യൽ മീഡിയ, സാമൂഹിക-സാംസ്‌കാരിക ചുറ്റുപാടുകൾ തുടങ്ങി പലതും.

പ്രായപൂർത്തി ആവുന്നതും ഒരു പ്രധാനപ്പെട്ട സംഭവമാണ് അവരുടെ ജീവിതത്തിൽ. ഈ കാലഘട്ടത്തിൽ അവരുടെ Body Image നു കാര്യമായ മാറ്റങ്ങൾ വരാം. മറ്റുള്ളവരോട് എന്ന പോലെ ഇവരോടും സാധാരണ പോലെ തന്നെ ഈ സമയങ്ങളിലും പെരുമാറണം. പ്രായപൂർത്തിയായതു കൊണ്ട് മറ്റുള്ളവരിൽ പെട്ടെന്നുണ്ടാകുന്ന പെരുമാറ്റ വ്യത്യാസങ്ങൾ കുട്ടികളുടെ Body Image ലും മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം.



കുട്ടികളിൽ ആരോഗ്യകരമായ Body Image ഉണ്ടാക്കിയെടുക്കുന്നതിൽ നമുക്കും ചിലത് ചെയ്യാനുണ്ട്.

  1. പുറമെ നിന്നൊരാളുടെ വിലയിരുത്തൽ Body Image ന്റെ കാര്യത്തിൽ കുട്ടികൾ എപ്പോഴും ആഗ്രഹിക്കുന്നതാണ്. അത് നിറവേറ്റാൻ നമുക്ക് സാധിച്ചാൽ ആരോഗ്യകരമായ Body Image ഉണ്ടാക്കാൻ നമുക്ക് അവരെ സഹായിക്കാൻ സാധിക്കും.
  2. ശാരീരിക ഘടകങ്ങളല്ലാതെ മറ്റു കഴിവുകളെ കുറിച്ച് അഭിമാനകരമെന്ന രീതിയിൽ കുട്ടികളോട് സംസാരിക്കുന്നത് Body Image നു അമിതമായ പ്രാധാന്യമുണ്ടെന്ന തോന്നൽ ഉടലെടുക്കാതിരിക്കാൻ സഹായിക്കും. അവരുടെ ശരീരം കാണാൻ എങ്ങനെ ഉണ്ടെന്നതിലുപരി അവരുടെ ശാരീരിക പ്രത്യേകതകൾ കൊണ്ട് എന്തൊക്കെ ചെയ്യാൻ സാധിക്കും എന്നും അവരോട് സംസാരിക്കാം.
  3. നമ്മുടെ ശാരീരിക പ്രത്യേകതകളും പരിമിതികളും മനസ്സിലാക്കി അത് ശരിയായ ഉപയോഗപ്പെടുത്തുന്നതും പരിപാലിക്കുന്നതും പരിമിതികൾ എങ്ങനെ തരണം ചെയ്യണം എന്നുമുള്ള കാര്യങ്ങളിൽ നമ്മുക്ക് കുട്ടികൾക്കു മാതൃകയാവാം. ജനിതകമായി നമ്മുക്ക് കിട്ടുന്ന ശാരീരിക പ്രകൃതത്തെ എങ്ങനെ ആരോഗ്യകരമായി ഉൾക്കൊള്ളാം എന്ന കാര്യത്തിലും അവർക്ക് മാതൃകയാവാം.


കൗമാരക്കാരിലെ Body Image പ്രശ്നങ്ങൾ: എങ്ങനെ തിരിച്ചറിയാം??

പൊതുവെ കൗമാരക്കാർ അവരുടെ ശരീര പരിപാലനത്തിൽ ജാകരൂപരായിരിക്കും. ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താൻ അവർ ശ്രദ്ധിക്കാറുണ്ട്.

  • സ്വന്തം ശരീരത്തെ കുറ്റപെടുത്തുക
  • മറ്റുള്ളവരുമായി നിരന്തരം താരതമ്യം ചെയ്യുക
  • മറ്റുള്ളവർ തന്റെ ശരീരത്തെ മോശമായി വിലയിരുത്തും എന്ന് ഭയന്നു വീട്ടിൽ നിന്നും പുറത്തിറങ്ങാതിരിക്കാൻ ശ്രമിക്കുക
  • നിത്യവും ചെയ്യുന്നതോ ചെയ്യേണ്ടതോ ആയിട്ടുള്ള കാര്യങ്ങൾ ചെയ്യാതിരിക്കുക
  • ശരീര ഭാരത്തെ കുറിച്ചും ഏതെങ്കിലും ശരീര ഭാഗങ്ങളെ കുറിച്ചും കൂടുതൽ ആയി ചിന്തിച്ചു കൊണ്ടിരിക്കുക
  • ശരീര ഘടനയിൽ മാറ്റം വരുത്താൻ വേണ്ടി ശസ്ത്രക്രിയ പോലുള്ള സൗന്ദര്യ വർദ്ധക ഉപാദികളെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുക.
  • വലിപ്പം കൂടിയ വസ്ത്രങ്ങൾ ഉപയോഗിച്ച് ശരീര ഭാഗങ്ങൾ മറച്ചുവെക്കാൻ ശ്രമിക്കുക.
  • ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട് അമിതമായ കുറ്റബോധം തോന്നുക, സ്വയം കുറ്റപ്പെടുത്തുക, നാണക്കേട് തോന്നുക.

ഈ ലക്ഷണങ്ങളൊക്കെ നിങ്ങളുടെ കുട്ടിയിൽ കാണപ്പെടുന്നുണ്ടെങ്കിൽ അവരുടെ ആവലാതികളെ കുറിച്ച് അവരോട് സംസാരിച്ചു തുടങ്ങുക. കാര്യങ്ങൾക്കു മാറ്റം വരുന്നില്ലെങ്കിൽ ഒരു സൈക്കോളജിസ്റ്റ്ന്റെ സഹായം തേടുന്നത് നന്നായിരിക്കും.

Comments

Popular posts from this blog

മൊബൈലില്‍ കാര്‍ട്ടൂണ്‍ കാണിച്ചാണോ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാറ്?; പതിയിരിപ്പുണ്ട് രോഗങ്ങള്‍......

കുട്ടികളിൽ സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തണോ? അതോ പ്രോത്സാഹിപ്പിക്കണോ?

മധ്യവയസ്സിലെ നിരാശാമനോഭവാത്തിനു പിന്നിലെ കാരണങ്ങളും പരിഹാരവും..!