എന്താണ് ശരീര പ്രതിച്ചായ (Body Image)??
നമ്മുടെ ശരീരത്തെ കുറച്ചു നമുക്കുള്ള കാഴ്ചപാടുകളാണ് നമ്മുടെ Body Image. നമ്മുടെ നിരന്തര ഇടപെടലുകളിലൂടെയും അനുഭവങ്ങളിലൂടെയും നമ്മൾ തന്നെ മനസ്സിൽ ഉണ്ടാക്കിയെടുക്കുന്നതാണിത്. ഇത് പക്ഷെ നമ്മുടെ ശരിയായ ശരീര ചിത്രമാകാം ചിലപ്പോൾ അതിൽ നിന്നും വ്യത്യസ്തവും ആകാം. ആരോഗ്യകരമായ Body Image എപ്പോഴും നമുക്ക് നമ്മുടെ ശരീരത്തെ കുറിച്ച് സന്തോഷവും സംതൃപ്തിയുമുള്ള അനുഭവം നൽകുന്നു. എന്നാൽ അനാരോഗ്യകരമായ Body Image നമുക്ക് ആത്മസംഘർഷങ്ങളും ആത്മവിശ്വാസ കുറവും സമ്മാനിക്കുന്നു. പലപ്പോഴും ശരീര ഭാരം മാറ്റാനും ശരീര ഘടനയിൽ തന്നെ മാറ്റം വരുത്താനുമുള്ള അമിതയായ ശ്രമങ്ങൾക്കും ഇത് കാരണമാകുന്നു. ആരോഗ്യകരമായ Body Image എപ്പോഴും പ്രധാനമാണ്. നമ്മുടെ ശരീരത്തോട് തന്നെ ഒരു ഇഷ്ടം തോന്നാനും അത് മൂലം നല്ല ആത്മാഭിമാനം തോന്നാനും മാനസികാരോഗ്യം നിലനിർത്താനും ഭക്ഷണത്തോടും ശാരീരിക പ്രവർത്തനങ്ങളോടും ഒരു നല്ല മനോഭാവം നിലനിർത്താനും ഇത് സഹായിക്കുന്നു. കൗമാരകാലത്തെ Body Image ഒരുപാട് ഘടകങ്ങൾ കുട്ടികളുടെ Body Image നെ ബാധിക്കാറുണ്ട്. വീട്ടിലെ സാഹചര്യം, അംഗ പരിമിതികൾ, കൂട്ടുകാരുടെ മനോഭാവം, സോഷ്യൽ മീഡിയ, സാമൂഹിക-സാംസ്‌കാരിക ചുറ്റുപാടുകൾ തുടങ...